തലയോലപ്പറമ്പ് ജെ.പി.എച്ച്.എൻ ട്രെയിനിംഗ് സെൻ്ററിൽ 2020-22 വർഷത്തെ ഒക്സിലിയറി നേഴ്സിംഗ് ആൻ്റ് മിഡ് വൈഫ്സ് കോഴ്സിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ളവരുടെ പട്ടിക സംബന്ധിച്ച പരാതികൾ ഒക്ടോബർ 15ന് വൈകുന്നേരം അഞ്ചിനു മുന്‍പ് പ്രിൻസിപ്പലിന് നൽകണം.