നടപ്പാക്കുന്നതിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയാണ് ഇ-ജാഗ്രത. പദ്ധതിയുടെ മൂന്നാംഘട്ടമാണ് ജില്ലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ജില്ലയിലെ നിന്നായി 101 ഗവണ്‍മെന്റ് ഹൈസ്‌ക്കൂളുകളെയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. രണ്ടാംഘട്ടത്തില്‍ 161 എയ്ഡഡ് സ്‌കൂളുകളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിച്ചു. ഇ- ജാഗ്രത മൂന്നാംഘട്ടത്തില്‍ കമ്പ്യൂട്ടര്‍ ലാബ് സ്ഥാപിക്കാനുള്ള അടിസ്ഥാനസൗകര്യം കുറവുള്ള സ്‌കൂളുകള്‍ക്കായി 100 ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് നല്കി.. പദ്ധതിയില്‍ തിരഞ്ഞെടുത്ത 10 സ്‌കൂളുകള്‍ക്ക് പത്തു കമ്പ്യൂട്ടറുകള്‍ വീതമാണ് നല്കിയത്. മൂന്നാംഘട്ടത്തില്‍ നൂറ് സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്വാന്‍സ്ഡ് പരിശീലനം നല്‍കിക്കഴിഞ്ഞു. കഌഡ് കമ്പ്യൂട്ടിങ്, ആന്‍ഡ്രോയിഡ് ഡെവലപ്‌മെന്റ്, എത്തിക്കല്‍ ഹാക്കിങ്, റോബോട്ടിക്‌സ്, ഇന്റര്‍നെറ്റ് പേയ്‌മെന്റ് തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിവര സാങ്കേതിക വിദ്യയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും ഇന്റര്‍നെറ്റിന്റെ സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവുമായ ഉപയോഗവുമായിരുന്നു ആദ്യ രണ്ടുഘട്ടങ്ങളില്‍.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി സഹകരിച്ചാണ് ഇ-ജാഗ്രത പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയ്ക്ക് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ സാമ്പത്തിക പിന്തുണയുമുണ്ട്.
വിദ്യാഭ്യാസരംഗത്തെ മികവ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ സ്മാര്‍ട് കഌസ് റൂമുകള്‍ സ്ഥാപിക്കുന്നുണ്ട്. ഇവയുടെ ഫലപ്രദമായ ഉപയോഗവും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. സ്‌കൂളുകളില്‍ കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും അടങ്ങിയ ഐ.ടി അടിസ്ഥാന സൗകര്യം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവ സ്ഥാപിക്കുന്നതോടൊപ്പം സുരക്ഷിതമായ ഉപയോഗം, സൈബര്‍ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പദ്ധതി വഴി ബോധവല്‍ക്കരണം നല്‍കി. നിയമലംഘനത്തിന്റെ ഭവിഷ്യത്തുകള്‍ വിദ്യാര്‍ത്ഥികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പരിശീലനം നല്‍കുന്നതിനുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ എട്ട്, ഒമ്പത് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും കണ്ടെത്തി ഐടി@സ്‌കൂളിന്റെ സഹായത്തോടെ ടി.സി.എസില്‍ പരിശീലനം നല്‍കി. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിയ്ക്ക് പുറമെ ഒരു അധ്യാപകനും മാസ്റ്റര്‍ ട്രെയിനര്‍ക്കുള്ള പരിശീലനം നേടിയിട്ടുണ്ട്. ഇ ലോകം, സുരക്ഷിത ഇന്റര്‍നെറ്റ്, ഗെയിമിങ്, സോഷ്യല്‍ മീഡിയ, സുരക്ഷിത മൊബൈല്‍ ഉപയോഗം, ഇന്റര്‍നെറ്റിന്റെ സദ്ഫലങ്ങള്‍, സൈബര്‍ ഭീഷണികള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, സൈബര്‍ നിയമങ്ങള്‍, തൊഴില്‍ സാധ്യതകള്‍ എന്നിവയാണ് ഇതു സംബന്ധിച്ച പാഠ്യപദ്ധതിയിലുള്ളത്.
വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനസമ്പാദനത്തിന്റെയും സുപ്രധാന ഘടകമായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കാന്‍ പദ്ധതി സഹായകരമാകും.