
ഉദ്ഘാടനം നിര്‍വഹിച്ച ശേഷം എല്ലാ വാര്‍ഡുകളിലും പച്ചത്തുരുത്ത് സ്ഥാപിച്ച സമ്പൂര്‍ണ പച്ചത്തുരുത്ത് പഞ്ചായത്തിനുള്ള ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ശാന്തകുമാരി കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജയ്ക്ക് നല്കി. സംസ്ഥാന സര്‍ക്കാരിന്റെ അനുമോദന പത്രവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊടുമ്പ് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി എ.എസ് ബിന്ദുവിന് കൈമാറി. പച്ചത്തുരുത്ത് റിപ്പോര്‍ട്ട് എം.ജി.എന്‍.ആര്.ഇ.ജി.എസ് ജോയിന്‍ പ്രോജക്ട് കോഡിനേറ്റര്‍ സി.എസ് ലതിക അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര് നിതീഷിനു നല്കി പ്രകാശനം ചെയ്തു.

പരിപാടിയില്‍ കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ അധ്യക്ഷയായി. ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര്‍ വൈ കല്യാണ്‍ കൃഷ്ണന്, പച്ചത്തുരുത്ത് സംഘാടക സമിതി കണ്‍വീനര്‍ എം അരവിന്ദാക്ഷന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ രാജന്, കൊടുമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. ധനരാജന്, മലമ്പുഴ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ആര് രാധാകൃഷ്ണന്, കൊടുമ്പ് കൃഷി ഓഫീസര്‍ നന്ദകുമാര്‍, എം.ജി.എന്‍.ആര്.ഇ.ജി.എസ് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ നന്ദകുമാര്‍, ഓവര്‍സിയര്‍ ഷാഫി ഖുറൈശി തുടങ്ങിയവര്‍ സംസാരിച്ചു.
