എറണാകുളം : മികച്ച ക്ലബ്ബുകൾക്കും കോ-ഓർഡിനേറ്റർമാർക്കുമായി യുവജന ക്ഷേമ ബോർഡ്‌ ഏർപ്പെടുത്തിയ അവാർഡുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് സമ്മാനിച്ചു.

ക്ലബ്‌ തലത്തിൽ കുമ്പളങ്ങി റൂബിക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ക്ലബ്‌ സ്വാമി വിവേകാനന്ദ പുരസ്കാരത്തിനും , പിണവൂർകുടി യുവ ക്ലബ്‌ യൂത്ത് ക്ലബ്‌ അവാർഡിനും അർഹരായി. യുവത്വം കൃഷിയിലേക്ക് പദ്ധതി വഴി നൽകുന്ന പുരസ്‌കാരങ്ങൾ ലൈജു വർഗീസ്(പൂതൃക്ക പഞ്ചായത്ത്‌ ) ജിതിൻ തോമസ് ( അയ്യമ്പുഴ പഞ്ചായത്ത്‌ ) ടി. ടി സുനിൽ (മണീട് പഞ്ചായത്ത്‌ ) എന്നിവർ ഏറ്റുവാങ്ങി.