കേരള സര്‍ക്കാരിന്റെ ടൂറിസം വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം സെന്ററില്‍ 2020-21 അദ്ധ്യന വര്‍ഷത്തെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളായ ഫ്രണ്ട് ഓഫിസ് ഓപ്പറേഷന്‍ കോഴ്‌സിലേക്കും, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വ്വീസ് കോഴ്‌സിലേയ്ക്കും പട്ടിക വര്‍ഗ വിഭാഗത്തില്‍ ഓരോ സീറ്റും, പൊതു വിഭാഗത്തില്‍ ഏതാനും സീറ്റുകളും ഒഴിവുണ്ട്.  താല്‍പര്യമുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ – 0471 2728340.