തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ്, പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയില്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും റുമറ്റോയിഡ് ആര്‍ത്രൈറ്റിസിനും (വാതരക്തം) ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ലഭിക്കും.  40 നും 70നും മധ്യേ പ്രായമുള്ള പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ക്കും 20 നും 60നും മധ്യേ പ്രായമുള്ള റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് രോഗികള്‍ക്കും തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഒ.പി വിഭാഗത്തില്‍ ചികിത്സ ലഭിക്കും.  ഫോണ്‍: 9074766890, 9496403592.