ആലപ്പുഴ : കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ഇനി മുതൽ പൊതുജനങ്ങൾക്ക് കോവിഡ് ജാഗ്രത പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാം. പോർട്ടൽ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങൾ അതത് പോലീസ് സ്റ്റേഷനുകളിൽ സമർപ്പിക്കുകയും നടപടിയെടുക്കുകയും ചെയ്യും. covid19jagratha.kerala.nic.in എന്ന പോർട്ടലിൽ പ്രവേശിച്ചാണ് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്. പോർട്ടലിലെ ‘സിറ്റിസൺ’ മെനുവിന് കീഴിലുള്ള ‘റിപ്പോർട്ട് ഒഫൻസ്’ മെനു ക്ലിക്ക് ചെയ്യുക. തുടർന്ന് മൊബൈൽ നമ്പറും ക്യാപ്ചയും നൽകണം. ശേഷം മൊബൈലിലേക്ക് വരുന്ന ഒടിപി നമ്പർ കൊടുത്ത് വിവരങ്ങൾ രേഖപ്പെടുത്താം. ഒഫൻസ് ടൈപ്പ് എന്ന മെനുവിൽ കുറ്റകൃത്യങ്ങളുടെ പട്ടിക ലഭ്യമാക്കിയിട്ടുണ്ട്. പോലീസ് നടപടികൾക്കായി നിയമ ലംഘനം നടന്ന പ്രദേശത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകണം. പൊതുജനങ്ങൾക്ക് ഈ പോർട്ടൽ വഴി നിയമ ലംഘനങ്ങളുടെ ചിത്രങ്ങളും പങ്കുവയ്ക്കാവുന്നതാണ്.