കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7246 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് ജി ല്ലയില്‍ 403 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 101 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.ഇതുവരെ 76126 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 73517 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 304 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 702 സാമ്പിളുകൾ അയച്ചു. 21724 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 14248 പേർ രോഗമുക്തി നേടി. ഇനി 1523 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.ഇതുവരെ 156568 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 723 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 16864 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.24*7 കോള്‍ സെന്റര്‍ നമ്പര്‍ 0491 2505264, 2505189.