ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് എം.പിലാഡ് പ്രവൃത്തികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി ചെയ്യുന്നതിനും വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനും താല്‍ക്കാലിക അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ബിരുദവും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കോഴ്‌സും (കേരള/ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും) പാസായിട്ടുള്ളതും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിലും നല്ല അവഗാഹവും പ്രവര്‍ത്തി പരിചയവുമുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 28നകം ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പോടുകൂടി നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കണം. വിലാസം ജില്ലാ പ്ലാനിംഗ് ഓഫീസ്, കലക്‌ട്രേറ്റ്, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി -685603. ഫോണ്‍ 04862233010, 9495098595.
