നിലവില്‍ പ്ലസ് ടു സയന്‍സ് വിഷയത്തില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2018ലെ നീറ്റ്/ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷക്ക് മുമ്പായി ഒരു മാസത്തെ ക്രാഷ് കോച്ചിംഗ് ക്ലാസില്‍ പങ്കെടുത്ത് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന പ്ലസ് വണ്‍ പരീക്ഷയിലും പ്ലസ് ടു ഇതുവരെയുള്ള പരീക്ഷകളിലും വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രവേശന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
താല്‍പര്യമുള്ള പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ചു പരിപാടിയില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍ പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റിന്റേയും ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം അപേക്ഷ അടിമാലി, മറയൂര്‍, മൂന്നാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ അടിമാലി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലോ മാര്‍ച്ച് 23ന് അഞ്ച് മണിക്ക് മുമ്പായി ലഭ്യമാക്കണം.
നിശ്ചിത സമയത്തിനകം ലഭിക്കാത്തതും ആവശ്യമായ രേഖകള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവരുടെ നിര്‍ദ്ദിഷ്ട പരിശീലനത്തിനായുള്ള മുഴുവന്‍ ചിലവുകളും താമസ, ഭക്ഷണ ചിലവുകള്‍ അടക്കം സര്‍ക്കാര്‍ വഹിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04864 224399.
