പ്രഥമ #ഫ്യൂച്ചര്‍ ഗ്ലോബല്‍ സമ്മിറ്റിന് തുടക്കം
കൊച്ചി: ഡിജിറ്റല്‍ ജീവിത ശൈലി സാര്‍വ്വത്രികമാക്കുകയും വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെ് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ നടക്കു ഫ്യൂച്ചര്‍ ഗ്ലോബല്‍ ഐ ടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.
അറിവാണ് ഭാവി. അറിവിലാണ് ഭാവി. വിവര സാങ്കേതികയിലും അറിവിലും അധിഷ്ടിതമായ സമൂഹമായി അതിവേഗം മാറുകയാണ് കേരളം. ശക്തമായ പൊതുവിദ്യാഭ്യാസ സംവിധാനം യുവജനതയ്ക്ക് മികച്ച വിദ്യാഭ്യാസ അടിത്തറ നല്‍കുകയും തുടര്‍് ഉതമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴി മികച്ച സാങ്കേതികവിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കുകയും ചെയ്തതിനാലാണ് ഇത് സാധ്യമായത്.
മാറു സമ്പദ് വ്യവസ്ഥയ്ക്കനുസൃതമായി യുവാക്കളുടെ തൊഴില്‍ വൈദഗ്ധ്യത്തെ സജ്ജമാക്കേണ്ടതുണ്ട്. ഡിജിറ്റല്‍ മേഖലയില്‍ ലോകനിലവാരമുള്ള അവസരങ്ങള്‍ സംസ്ഥാനത്ത് ത െലഭ്യമാക്കണം. ഐടി പാര്‍ക്കുകളുടെ അടിസ്ഥാനസൗകര്യ വികസനമടക്കം ഇതിനുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചു വരികയാണ്.
ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൂടി വികസിക്കേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ഓരോ പൗരന്റെയും അവകാശമായി നാം പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ വര്‍ഷവും 1000 പ’ിക് വൈഫൈ സ്പോ’ുകള്‍ പാര്‍ക്കുകളിലും ലൈബ്രറികളിലും അടക്കം ആരംഭിച്ചു കഴിഞ്ഞു. ഗ്രാമീണ, തീരദേശ മേഖലകള്‍ അടക്കം ഓരോ മുക്കും മൂലയും കണക്ടഡ് ആക്കുതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും അതിവേഗ കണക്ടിവിറ്റി സാധ്യമായിക്കഴിഞ്ഞു.
കേരളത്തിലെ ഉയര്‍ വിദ്യാഭ്യാസ യോഗ്യതയും വൈദഗ്ധ്യമുള്ള മനുഷ്യവിഭവ ശേഷിയും ലോകനിലവാരമുള്ള ഭൗതിക, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങളും വന്‍കിട നോളജ് കമ്പനികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുു. വിവര സാങ്കേതിക ഡിജിറ്റല്‍ രംഗത്തെ പ്രധാന ലക്ഷ്യസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് പ്രഥമ ഡിജിറ്റല്‍ ഗ്ലോബല്‍ സമ്മിറ്റിന്റെ ലക്ഷ്യം. ഡിജിറ്റല്‍ ഭാവിയിലേക്ക് എ ആശയമാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ ജോലി സ്ഥലത്തും ജീവിത ശൈലിയിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവു കഴിഞ്ഞു. സോഫ്റ്റ് വെയര്‍, ഇന്റലിജന്റ് ഡിവൈസുകള്‍, ഇന്റര്‍കണക്ടഡ് നെറ്റ് വര്‍ക്കുകള്‍ എിവയുടെ സംയോജനമാണ് മാറു സാങ്കേതികവിദ്യ. കണക്ടഡായ 35 ദശലക്ഷത്തോളം ജനസംഖ്യയാണ് കേരളത്തിലുള്ളത്. അറിവിന്റെയും ഡിജിറ്റല്‍ തൊഴില്‍ ശക്തിയുടെയും പ്രകൃതി ഭംഗിയുടെയും സമ്പമായ സാഹചര്യമാണ് കേരളത്തിലുള്ളത്.
സംസ്ഥാനത്തിന്റെ സാമൂഹ്യ സാമ്പത്തിക സാഹചര്യം മെച്ചപ്പെടുത്തുതിന് വിവര സാങ്കേതിക ഡിജിറ്റല്‍ സങ്കേതങ്ങളുടെ സാധ്യത സര്‍ക്കാര്‍ തിരിച്ചറിയുു. ബാങ്കിംഗ്, ആരോഗ്യം, വിനോദ സഞ്ചാരം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിക്കുത്.
ഫ്യൂച്ചര്‍ സമ്മിറ്റിലൂടെ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ജീവിതശൈലി സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐസടി രംഗത്തെ ചിന്തകര്‍, പ്രമുഖ ഐടി വ്യവസയ സംരംഭകര്‍, ഐടി വിദഗ്ധര്‍ എിവരുടെ ആശയങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തും.
വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങിയവയെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയാല്‍ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകമെങ്ങുമുള്ള ഐടി വിദഗ്ധരുടെ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കും. ഒരു നോളജ് സമൂഹമായി ഉയര്‍ു വരുതിന് ഈ കൂ’ായ്മ അനിവാര്യമാണ്.
കേരളത്തെ ഒരു നോളജ് സമൂഹമാക്കി മാറ്റുക, ഡിജിറ്റല്‍ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാേഹിപ്പിക്കുക, ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി സാധ്യമാക്കുക എിവയും ലക്ഷ്യമിടുു – അദ്ദേഹം പറഞ്ഞു.
മാറു സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതലറിയാന്‍ വിദ്യാര്‍ഥികള്‍ക്കും നല്ലൊരു വേദിയാണ് സമ്മിറ്റ് ഒരുക്കുത്. അറിവുകളും വിവരങ്ങളും അപ്ഡേറ്റ് ചെയ്യുതിനും നൂതന തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുതിനും ഈ അവസരം പ്രയോജനപ്പെടും. നോളജ് സമൂഹത്തിലേക്കുള്ള വളര്‍ച്ച സാധ്യമാക്കു വ്യത്യസ്തമായ സംരംഭങ്ങള്‍ ഇവിടെ അവതരിപ്പിക്കപ്പെടും. വിവരാധിഷ്ടിത ഡിജിറ്റല്‍ ഭാവിക്കായി ജനങ്ങളെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുതോടൊപ്പം ഉയര്‍ു വരു അവസരങ്ങള്‍ കരസ്ഥമാക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്യുകയാണ് ഫ്യൂച്ചര്‍ സമ്മിറ്റിന്റെ ലക്ഷ്യമെും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള എംകേരള മൊബൈല്‍ ആപ്പും മുഖമന്ത്രി പുറത്തിറക്കി. പൂര്‍ണ്ണമായും ഡിജിറ്റല്‍ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. പേപ്പര്‍ ഒഴിവാക്കി രജിസ്ട്രേഷന്‍, പ്രവേശനം തുടങ്ങി എല്ലാം മൊബൈല്‍ അധിഷ്ടിത സേവനം വഴിയാണ് ലഭ്യമാക്കുത്.
ഉതാധികാര സമിതി ചെയര്‍മാന്‍ എസ്.ഡി. ഷിബുലാല്‍, ഐടി ഉപദേഷ്ടാവ് എം. ശിവശങ്കരന്‍, ചീഫ് സെക്ര’റി പോള്‍ ആഷണി, ഫ്യൂച്ചര്‍ കവീനര്‍ വി.കെ. മാത്യു സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഔദ്യോഗിക ഉദ്ഘാടനത്തിനു ശേഷം അഡ്വാന്‍സ്ഡ് ഇമേജിംഗ് സൊസൈറ്റി പ്രസിഡന്റ് ജിം ചാബിന്‍, വി ആര്‍- സോണി ഡയറക്ടര്‍ ജെയ്ക്ക് ‘ാക്ക്, റെയ്സ് ത്രിഡി സിഇഒ അനുഭ സിന്‍ഹ, മാപ്പ് മൈ ജെനോം സി ഇ ഒ അനുരാധ ആചാര്യ, ക്യുര്‍ സിഇഒ പ്രശാന്ത് വാര്യര്‍, ബൈജു സ് ആപ്പ് സി ഇ ഒ ബൈജു രവീന്ദ്രന്‍, കെ പി എം ജി സിഇഒ അരു കുമാര്‍, സിസ്‌കോ സിസ്റ്റം സ് എംഡി ഹരീഷ് കൃഷ്ണന്‍, സ്മാര്‍’് സിറ്റി, സാന്‍ഡ്സ് ഇന്‍ഫ്ര പ്രതിനിധികള്‍, ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നിലേക്കനി, ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ അജിത് തോമസ്, ഇല്ലിനോയിസ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ കേശ് കേശവദാസ്, എമിറേറ്റ്സ് ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ക്രിസ്റ്റോ മുള്ളര്‍, ലുഫ്താന്‍സ ഗ്ലോബല്‍ സിഇഒ റോളണ്ട് ഷൂള്‍സ് എിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.