ജില്ലയിലെ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ക്കു ആര്‍.എം.എസ്.എയുടെ നേതൃത്വത്തില്‍ വിദ്യാലയ നേതൃത്വ വികസന പദ്ധതിയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. വിദ്യാലയ വികസന പദ്ധതി രൂപീകരണവും നടത്തിപ്പും സംബന്ധിച്ച വിഷയത്തിലായിരുന്നു സെമിനാര്‍. പനമരം ഗവ.ഹയര്‍സെക്കറി സ്‌ക്കൂളില്‍ വെച്ച് നടന്ന സെമിനാര്‍ വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപകര്‍ക്ക് നല്‍കിയ എസ്.എല്‍.ഡി.പി പരിശീലനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിദ്യാലയത്തില്‍ നടപ്പില്‍ വരുത്തിയ മികച്ച പ്രൊജക്ടുകള്‍ സെമിനാറില്‍ അവതരിപ്പിച്ചു.സംസ്ഥാന തലത്തില്‍ നടത്തുന്ന സെമിനാര്‍ മത്സരത്തിലേക്ക് ജില്ലയില്‍ നിന്നും ഗവ.ഹയര്‍സെക്കറി സ്‌ക്കൂള്‍ വാളാട്, ഗവ.ഹയര്‍സെക്കറി സ്‌ക്കൂള്‍ പനമരം എന്നിവ തെരെഞ്ഞെടുക്കപ്പെട്ടു.ആര്‍.എം.എസ്.എ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ സി.മനോജ് കുമാര്‍ സെമിനാറിന് നേതൃത്വം നല്‍കി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ പ്രഭാകരന്‍,ബിനോയ് കുമാര്‍,തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിദ്യാലയങ്ങളില്‍നിന്നുളള പ്രൊജക്ടുകള്‍ അവതരിപ്പിച്ചു.