തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികള്‍ക്കു വേഗത്തില്‍ പരിഹാരമുണ്ടാക്കുന്നതിനായി തിരുവനന്തപുരം  താലൂക്കില്‍ ജില്ലാ കളക്ടര്‍ ഡോ നവജ്യോത് ഖോസയുടെ   നേതൃത്വത്തില്‍  ഓണ്‍ലൈന്‍  അദാലത്ത് സംഘടിപ്പിച്ചു.  77 പരാതികളാണ് അദാലത്തില്‍ ലഭിച്ചത്.  അടിയന്തര പ്രധാന്യമുള്ള  16  പരാതികള്‍ കളക്ടര്‍ നേരിട്ടു കേട്ടു.  45 പരാതികള്‍ തീര്‍പ്പാക്കി.  ബാക്കിയുള്ളവയില്‍ എത്രയും വേഗം നടപടി എടുക്കാന്‍  ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക്  നിര്‍ദേശം നല്‍കി.  അക്ഷയ സെന്ററുകള്‍ മുഖേനയാണ് ജനങ്ങള്‍ അദാലത്തില്‍  പങ്കെടുത്തത്.