ആലപ്പുഴ: സപ്ലൈകോ ഓൺലൈൻ വില്പന വെളളിയാഴ്ച (ഒക്ടോബർ 23) മുതൽ ആരംഭിക്കുമെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ആറ് ജില്ലകളിലെ സപ്ലൈകോയുടെ 21 വില്പനശാലകളിലൂടെയാണ് ഇപ്പോൾ ഓൺലൈൻ വില്പന നടത്തുക. ജില്ല, വില്പനശാല, ആപ്ലിക്കേഷൻ യഥാക്രമം : തിരുവനന്തപുരം (നാല്) : ഹൈപ്പർ മാർക്കറ്റ് വഴുതക്കാട്, പീപ്പിൾ ബസാർ ഫോർട്ട്, ഇൻ ആൻഡ് ഔട്ട് ആൽത്തറ, പീപ്പിൾ ബസാർ ശ്രീകാര്യം , കൊല്ലം (ഒന്ന്): പീപ്പിൾ ബസാർ കൊല്ലം, പത്തനംതിട്ട (ഒന്ന്): പീപ്പിൾ ബസാർ അടൂർ, എറണാകുളം (ഏഴ്) : ഹൈപ്പർ മാർക്കറ്റ് ഗാന്ധിനഗർ, പീപ്പിൾ ബസാർ പനമ്പിള്ളി നഗർ, സൂപ്പർ മാർക്കറ്റ് വൈറ്റില, സൂപ്പർ മാർക്കറ്റ് ഡി എച്ച് റോഡ് , സൂപ്പർ മാർക്കറ്റ് ഇരുമ്പനം, സൂപ്പർ മാർക്കറ്റ് തൃപ്പൂണിത്തുറ, ഹൈപ്പർ മാർക്കറ്റ് പിറവം, തൃശ്ശൂർ (നാല്) : പീപ്പിൾ ബസാർ തൃശ്ശൂർ, സൂപ്പർ മാർക്കറ്റ് പെരുംമ്പിളാശ്ശേരി, സൂപ്പർ മാർക്കറ്റ് മണ്ണുത്തി, സൂപ്പർ മാർക്കറ്റ് ഒല്ലൂർ, കോഴിക്കോട് (നാല്) : പീപ്പിൾ ബസാർ കോഴിക്കോട്, സൂപ്പർ മാർക്കറ്റ് നടക്കാവ്, സൂപ്പർ മാർക്കറ്റ് ചെറുവണ്ണൂർ, സൂപ്പർ മാർക്കറ്റ് കോവൂർ. കൂടുതൽ വിവരങ്ങൾ സപ്ലൈകോയുടെ supplycokerala.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ലേലം മാറ്റി
ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളജിൽ ഇന്ന് (23)രാവിലെ 11ന് നടത്താനിരുന്ന വാഹനങ്ങളുടെ ഉപയോഗിച്ച ടയർ നിരാകരണം ചെയ്യുന്നതിനുള്ള ലേലം കോവിഡിനെ തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ച സാഹചര്യത്തിൽ താൽക്കലികമായി നിർത്തിവെച്ചു. നടപടികൾ പുനരാരംഭിക്കുന്ന തീയതി മുൻകൂട്ടി അറിയിക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
ഡ്രൈവിങ്ങ് ലൈസൻസ് പിടിച്ചെടുക്കാം
ആലപ്പുഴ: മോട്ടോർ സൈക്കളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ വാഹനം ഓടിക്കുന്ന ആൾ മോട്ടോർ വാഹന നിയമം പ്രകാരം 1000 രൂപ പിഴ അടയ്ക്കണം. കൂടാതെ ഡ്രൈവറുടെ ലൈസൻസ് മൂന്നു മാസം അയോഗ്യത കൽപ്പിക്കുവാൻ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും .മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. മോട്ടോർ വാഹന നിയമം പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് പിഴത്തുക 500 രൂപയാക്കിയിട്ടുണ്ട്. കോമ്പൗണ്ടിങ് ഫീ അടച്ചാലും ഡ്രൈവിങ് ലൈസൻസ് അയോഗ്യത കൽപ്പിക്കൽ, ഡ്രൈവർ റിഫ്രഷർ ട്രെയിനിങ് കോഴ്‌സ്, കമ്മ്യൂണിറ്റി സർവ്വീസ് പൂർത്തിയാക്കൽ എന്നിവയിൽ നിന്ന് ഡ്രൈവറെ ഒഴിവാക്കുന്നില്ല. ഒക്ടോബർ ഒന്നു മുതൽ മോട്ടോർ വാഹന നിയമം പ്രകാരം പൊലീസ് ഓഫീസർക്കോ, മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കോ പരിശോധന സമയത്ത് മോട്ടോർ സൈക്കിൾ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതു കണ്ടാൽ ഡ്രൈവിങ്ങ് ലൈസൻസ് പിടിച്ചെടുക്കുവാനും ആയത് ബന്ധപ്പെട്ട ലൈസൻസിങ് അധികാരിക്ക് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ ശുപാർശ ചെയ്യാനും ഒറിജനൽ ലൈസൻസ് അയച്ചു കൊടുക്കാനും അധികാരം നൽകി. പ്രസ്തുത നിയമത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ വ്യവസ്ഥകൾ നടപ്പിലാക്കിയപ്പോൾ ഹെൽമറ്റ് ധരിച്ചുള്ള ടൂവിലർ യാത്രികരുടെ എണ്ണം പൂർണ്ണതോതിൽ ആവുകയും നൽപ്പത് ശതമാനം അപകടങ്ങൾ കുറയ്ക്കാൻ സാധിച്ചു. എല്ലാ മോട്ടോർ സൈക്കിൾ യാത്രക്കാരും ഹെൽമറ്റ് ധരിച്ച യാത്ര ചെയ്യുകയാണെങ്കിൽ സംസ്ഥാനത്ത് വാഹനാപകടങ്ങൾ 20 ശതമനമായി കുറയ്ക്കുവാൻ കഴിയുമെന്ന് ട്രാൻസ്‌പോർട്ട് അധികാരി അറിയിച്ചു.