സംസ്ഥാനത്തെ ആദ്യത്തേതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹരിത ചെക്ക്‌പോസ്റ്റുകളാണ് വാഗമണ്ണിലേത്. ഏലപ്പാറ ടൗണ്‍, വട്ടപ്പതാല്‍, പുള്ളിക്കാനം, വാഗമണ്‍ (വഴിക്കടവ്), ചെമ്മണ്ണ് എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളോടനുബന്ധിച്ചാണ് അഞ്ച് ഗ്രീന്‍ കൗണ്ടറുകളും.
പ്രമുഖ ടൂറിസം പോയിന്റുകളായ മൊട്ടക്കുന്ന്, പൈന്‍വാലി പാര്‍ക്കിംഗ് ഗ്രൗണ്ട്, പൈന്‍ വാലി കവാടം, വാഗമണ്‍, വാഗമണ്‍ ടീ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് ഗ്രീന്‍ ഷോപ്പുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ഗ്രീന്‍ഷോപ്പുകളില്‍ പരിസ്ഥിതി സൗഹൃദ ബദലുകളും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമുള്ള സംവിധാനങ്ങളുമെല്ലാം ഒരുക്കി വരികയാണ്. ഉപ്പുതറ, ഏലപ്പാറ ടൗണ്‍, വാഗമണ്‍ ടൗണ്‍, വാഗമണ്‍ ടീ ജംഗ്ഷന്‍, പുള്ളിക്കാനം, മൊട്ടക്കുന്ന്, പാര്‍ക്കിംഗ് ഗ്രൗണ്ട്, കൊച്ചുകരിന്തരുവി എന്നിവിടങ്ങളിലാണ് മേല്‍നോട്ട ചുമതലകളോടെ ബോട്ടില്‍ ബൂത്തുകള്‍ തുറന്നിരിക്കുന്നത്. വാഗമണ്ണിലേയ്ക്കുള്ള ഉപ്പുതറ, ഏലപ്പാറ, തീക്കോയി, പുള്ളിക്കാനം, വഴിക്കടവ് അഞ്ച് റൂട്ടുകളും ഹരിത ഇടനാഴികളാക്കുന്നത് മുന്‍നിര്‍ത്തിയാണ് ക്രമീകരണങ്ങള്‍