എറണാകുളം : പറവൂർ താലൂക്കിലെ പ്രത്യേക ഓൺലൈൻ പരാതി പരിഹാര അദാലത്ത് ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടത്തി. 31 പരാതികൾ ആണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ 23 പരാതികൾ തീർപ്പാക്കി. തണ്ണീർ തട സംരക്ഷണനിയമ പ്രകാരമുള്ള പരാതികളും സർവ്വേ സംബന്ധിച്ച പരാതികളും രണ്ട് ആഴ്ചക്കുള്ളിൽ തീർപ്പാക്കാൻ നിർദേശം നൽകി.
സർവ്വേ സംബന്ധിച്ച പരാതികൾ ആണ് പ്രധാനമായും അദാലത്തിൽ പരിഹരിച്ചത്. എ. ഡി. എം സാബു കെ. ഐസക്, ഹുസുർ ശിരസ്തിധാർ ജോർജ് ജോസഫ് തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു.