കാസര്‍കോടിന്റെ വിവിധ മേഖലകളില്‍ നാലര വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നല്കിയ കരുതലിന്റെ അനുഭവ സാക്ഷ്യമൊരുക്കി 10 ഹ്രസ്വ സിനിമകള്‍ പ്രദര്‍ശനത്തിനൊരുങ്ങി. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് വിവിധ മിഷനുകളിലൂടെയും പഞ്ചായത്ത് സംവിധാനത്തിലൂടെയും സര്‍ക്കാര്‍ കൊണ്ടുവന്ന ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും വികസന പദ്ധതികളും ചെറു ദൃശ്യങ്ങളിലൂടെ ജനങ്ങളിലേക്കെത്തിക്കുന്നത്. ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനോദ്ഘാടനം ഒക്ടോബര്‍ 24 ന് രാവിലെ 10.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് നിര്‍വ്വഹിക്കും. ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അധ്യക്ഷനാകും. ജില്ലയിലെ വിവിധ വകുപ്പിലെ ജീവനക്കാര്‍ പരിപാടിയില്‍ സംബന്ധിക്കും. ഹ്രസ്വ സിനിമകളുടെ ടീസര്‍ പ്രമുഖ ചലച്ചിത്ര താരങ്ങളായ ഉണ്ണിരാജ്, പ്രയാണ്‍ വിഷ്ണു എന്നിവര്‍ ഫെയ്സ്ബുക്ക് പേജുകളില്‍ ഷെയര്‍ ചെയ്ത് റിലീസ് ചെയ്തിരുന്നു.
