ആലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച
വാടാപ്പൊഴി പാലം -കോസ്റ്റല്‍ റോഡിന്റെയും മറ്റ് 8 റോഡുകളുടെയും ഉദ്ഘാടനം പൊതുമരാമത്തു – രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിർവഹിച്ചു . നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
1.5 കോടി രൂപ ചെലവിലാണ് കോസ്റ്റൽ റോഡിന്റെ നിർമാണം പൂർത്തീകരിച്ചത് .ഇ എസ് ഐ ഹോസ്പിറ്റൽ മുതൽ വാടാപ്പൊഴി പാലം വരെയുള്ള ഭാഗം പൂർത്തീകരിക്കുകയും വാടയ്ക്കൽ മത്സ്യഗന്ധി ജംഗ്ഷൻ മുതൽ വാടാപ്പൊഴി പാലം വരെയുള്ള റോഡ് നിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ നടന്നു വരികയാണ് .ഒരു കോടി രൂപ ചെലവിലാണ് വാടാപ്പൊഴി പാലം നിർമിച്ചിരിക്കുന്നത് .
ആലപ്പുഴ അമ്പലപ്പുഴ നെറ്റ്‌വർക്ക് റോഡിൽ ഉൾപ്പെട്ട 8 റോഡുകൾ , അക്ഷര നഗരി ബ്രാഞ്ച് ( സാഗര ആശുപത്രി റോഡ് )75 ലക്ഷം രൂപ ചെലവിലാണ് നിർമിച്ചത് .
75 ലക്ഷം രൂപ ചെലവിലാണ് അക്ഷര നഗരി ബ്രാഞ്ച്(സ്‌കൂട്ടര്‍ ഫാക്റ്ററി റോഡ് ) റോഡിന്റെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നത് .
അക്ഷര നഗരി റോഡിനു 85 ലക്ഷം രൂപയാണ് ചെലവ് . 35 ലക്ഷം ചെലവിലാണ് വളഞ്ഞവഴി മാതാ എഞ്ചിനീയറിങ് വര്‍ക്‌സ് റോഡ് നിർമിച്ചിരിക്കുന്നത് .179 ലക്ഷം ചെലവിലാണ് വണ്ടാനം -മുക്കയില്‍ റോഡ് നിർമിച്ചിരിക്കുന്നത് , കോമന -കാക്കാഴം റോഡിനു 142 ലക്ഷം രൂപയാണ് ചെലവ് .പഴയനടക്കാവ് -റെയില്‍വേ ട്രാക്ക് റോഡ്110 ലക്ഷം രുപയാണ് ചെലവായത് .പുറക്കാട് -അയ്യന്‍കോയ്ക്കല്‍ റോഡ് 135 ലക്ഷം രൂപ മുടക്കിലാണ് നിർമ്മാണം പൂർത്തിയാക്കിയത് .
ചടങ്ങില്‍ എ. എം ആരിഫ് എം. പി,
ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി. പി ചിത്തരഞ്ജന്‍ ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം ജുനൈദ് ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സുവർണ പ്രതാപൻ ,എ അഫ്സത്ത് ,ജി വേണുലാൽ ,റോഡ് /പാലങ്ങൾ വകുപ്പ് ഉദ്യോഗസ്ഥർ ,രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായി .