കടപ്പുറം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കറുകമാട് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരം നിർമ്മിക്കുന്ന പുതിയ റോഡിന്റെ നിർമാണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി വി ഉമ്മർ കുഞ്ഞി നിർവഹിച്ചു. 5 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമാണം. ആറങ്ങാടി പാലം മുതൽ പുഴയോരത്ത് കൂടി മർഹും കറുകമാട് മാട്ടുമ്മൽ റോഡിൽ വന്ന് ചേരുന്നത് വരെയുള്ള 600 മീറ്റർ റോഡാണ് പുതിയതായി നിർമിക്കുന്നത്.

വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻ കെ ഡി വീരമണി, വാർഡ് മെമ്പർ പി എം മുജീബ് എന്നിവർ പങ്കെടുത്തു.