മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഒക്ടോബർ 27 മുതൽ നവംബർ 5 വരെയുള്ള തീയതികളിൽ ജില്ലയിൽ കൃഷിവകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 27 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽരാവിലെ പഴം-പച്ചക്കറി ഉൽപ്പന്നങ്ങളുടെ തറവില സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഒക്ടോബർ 30ന് ഒല്ലുക്കര കൃഷിഭവനിൽ മാതൃക കൃഷിഭവൻ ഉദ്ഘാടനമാണ്. നവംബർ 2 ന് ജില്ലാ കൃഷി ഓഫീസിൽ തൃശൂർ സുഭിക്ഷ നഗരം പദ്ധതി, നവംബർ 5 ന് ആസൂത്രണ ഭവൻ ഹാളിൽ നെൽകർഷകർക്ക് റോയൽറ്റി സംസ്ഥാനതല ഉദ്ഘാടനം എന്നിവയും നടക്കുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു
