എറണാകുളം: ആധുനിക സൗകര്യങ്ങളോടെ ഹൈടെക് ആക്കി ചെറുവേലിക്കുന്ന് അങ്കണവാടി.വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ ഫണ്ട് ഉപയോഗിച്ചാണ് അങ്കണവാടി ഹൈടെക്ക് ആക്കിയത്. ശിശു സൗഹൃദമാക്കുന്നതിൻ്റെ ഭാഗമായി പുതിയ കെട്ടിടം നിർമിച്ചു കൂടുതൽ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ മുത്തലിബ്ബ് അങ്കണവാടി നാടിന് സമർപ്പിച്ചു.ശിശു സൗഹൃദ അടുക്കള, ബാത്ത് റൂം സൗകര്യങ്ങളോടൊപ്പം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ ചെറിയ ഓഡിറ്റോറിയവും തയ്യാറാക്കിയിട്ടുണ്ട്.