കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 174 ആയി.
വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4970 പേരാണ്. പുതിയതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 340 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 410പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 124256 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്.
ഞായറാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-19, ബളാല്‍- 3, ബേഡഡുക്ക – 2,ചെമ്മനാട് – 1, ചെങ്കള – 5, ചെറുവത്തൂര്‍ – 2,ഈസ്റ്റ് എളേരി – 9, കള്ളാര്‍ -3, കാഞ്ഞങ്ങാട് -15, കാസര്‍കോട് – 18, കിനാനൂര്‍ കരിന്തളം – 1, കോടോംബേളൂര്‍ – 1
കുമ്പള – 3, കുറ്റിക്കോല്‍ – 1, മധൂര്‍ – 9, മടിക്കൈ -2, മംഗല്‍ പാടി -1, മൊഗ്രാല്‍പുത്തൂര്‍ -3, മുളിയാര്‍ – 1, നീലേശ്വരം- 8, പടന്ന – 1, പള്ളിക്കര – 3, പനത്തടി- 7, പിലിക്കോട്- 1, പുല്ലൂര്‍ പെരിയ – 7, പുത്തിഗെ – 1, തൃക്കരിപ്പൂര്‍ – 5, ഉദുമ -1, വെസ്റ്റ് എളേരി 4
ഞായറാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
അജാനൂര്‍-26, ബദിയഡുക്ക-8, ബളാല്‍-2, ബേഡഡുക്ക-14, ചെമ്മനാട്-13, ചെങ്കള-12, ചെറുവത്തൂര്‍-8, ഈസ്റ്റ് എളേരി-2, ദേലംപാടി-6, എന്‍മകജെ-5, കള്ളാര്‍-2, കാഞ്ഞങ്ങാട്-27, കാറഡുക്ക-4, കാസര്‍കോട്-33,കയ്യൂര്‍ ചീമേനി-6, കിനാനൂര്‍ കരിന്തളം-7, കോടോംബേളൂര്‍- 12, കുംബഡാജെ-1, കുമ്പള-9, കുറ്റിക്കോല്‍-9, മധൂര്‍-9, മടിക്കൈ-4,മംഗളൂര്‍-1, മംഗല്‍പാടി-9, മഞ്ചേശ്വരം-2,മൊഗ്രാല്‍പുത്തൂര്‍-3, മുളിയാര്‍-2,നീലേശ്വരം-17,പടന്ന-16, പൈളിഗെ-1, പള്ളിക്കര-11,പനത്തടി-4, പിലിക്കോട്-26, പുല്ലൂര്‍ പെരിയ-8, പുത്തിഗെ-2, തൃക്കരിപ്പൂര്‍-2, ഉദുമ-10, വലിയപറമ്പ-5, വെസ്റ്റ് എളേരി-4