പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പയ്യനം- പാപ്പിനിശ്ശേരി ഇ എം എസ് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. പാണഞ്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി അനിത അധ്യക്ഷയായി. കെ രാജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. കുടിവെള്ള ക്ഷാമം രൂക്ഷമായി നിലനിൽക്കുന്ന ഈ പ്രദേശത്തെ 150 വീടുകൾക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പദ്ധതി.

ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐ എസ് ഉമാദേവി, ജില്ലാ പഞ്ചായത്ത്‌ അംഗം ലില്ലി ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വി സി സുജിത് തുടങ്ങിയവർ പങ്കെടുത്തു.