തൃശ്ശൂർ  ജില്ലയിൽ രണ്ടാമത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന
അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 27ന് നാടിന് സമർപ്പിക്കും.
അന്തിക്കാട് വെറ്ററിനറി പോളിക്ലിനിക്ക് 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രിയായി ഉയർത്തുന്നതിൻ്റെ പ്രവർത്തനോദ്ഘാടനം
ഗീതാ ഗോപി എം. എൽ.എ നിർവ്വഹിക്കും. വൈകീട്ട് രണ്ടിന് അന്തിക്കാട്
വെറ്ററിനറി പോളിക്ലിനിക്കിൽ നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പ്രസിഡൻ്റ് പി സി ശ്രീദേവി അധ്യക്ഷയാകും.

രവിലെ 9 മുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന വെറ്ററിനറി പോളിക്ലിനിക്കിൽ നിലവിൽ ഒരു സീനിയർ വെറ്ററിനറി സർജ്ജൻ്റെയും സർജ്ജൻ്റെയും സേവനമാണ് ഉണ്ടാകുക. 24 മണിക്കൂർ പ്രവർത്തനം തുടങ്ങുമ്പോൾ ഒരു സീനിയർ വെറ്ററിനറി സർജ്ജനും മൂന്ന് വെറ്ററിനറി സർജ്ജന്മാരും ഉണ്ടാകും. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെയും രാത്രി 8 മുതൽ രാവിലെ 8 വരെയുമായി മൂന്ന് ഷിഫ്റ്റുകളായാണ് പ്രവർത്തിക്കുക.

ജില്ലയിൽ ആദ്യത്തെ 24 മണിക്കൂർ പ്രവർത്തിക്കുന്ന
വെറ്ററിനറി പോളിക്ലിനിക്ക് നേരത്തെ കൊടുങ്ങല്ലൂരിൽ ആരംഭിച്ചിരുന്നു.