രോഗപ്രതിരോധത്തിനും ശുചിത്വത്തിനും പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോധവത്ക്കരണം ചവറയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഗമമായി മാറി. ജനപ്രതിനിധികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ബോധവത്ക്കരണ പരിപാടി എന്‍. വിജയന്‍പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് ഒരു വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന  ആരോഗ്യ ജാഗ്രതയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
ചവറ വിജയാ പാലസില്‍ നടന്ന ചടങ്ങില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.എ. നിയാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.കെ. ലളിത, എസ്. ശാലിനി, ജോസ് ആന്റണി, വിമല പ്രസാദ്, പി. അനില്‍കുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് വിനോദ്, ശുചിത്വമിഷന്‍ പ്രതിനിധി ഗോപകുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.