188 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ബുധനാഴ്ച 337 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 164 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 170 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ, ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവർ ഉൾപ്പെടും. 188 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -59 പേർ
വടക്കഞ്ചേരി സ്വദേശികൾ-24 പേർ
ഒറ്റപ്പാലം സ്വദേശികൾ- 14 പേർ
പിരായിരി സ്വദേശികൾ -12 പേർ
പുതുശ്ശേരി സ്വദേശികൾ-11 പേർ
തിരുവേഗപ്പുറ, പുതുപ്പരിയാരം, പട്ടഞ്ചേരി സ്വദേശികൾ -10 പേർ വീതം
കൊപ്പം, നെന്മാറ സ്വദേശികൾ -8 പേർ വീതം
കരിമ്പ, അകത്തെത്തറ, കാവശ്ശേരി സ്വദേശികൾ – 7 പേർ വീതം
വിളയൂർ, ഓങ്ങല്ലൂർ സ്വദേശികൾ -6 പേർ വീതം
മുതുതല, ആലത്തൂർ, തിരുമിറ്റക്കോട്, കണ്ണമ്പ്ര, മുതലമട, കോട്ടോപ്പാടം സ്വദേശികൾ-5 പേർ
കൊല്ലംകോട്, തെങ്കര, വല്ലപ്പുഴ, നെല്ലായ, പല്ലശ്ശന, കുമരംപുത്തൂർ, തൃത്താല, ചാലിശ്ശേരി, കണ്ണാടി, പുതുക്കോട്, പട്ടാമ്പി, നാഗലശ്ശേരി സ്വദേശികൾ-4 പേർ വീതം
വാണിയംകുളം, കോട്ടായി, അഗളി, കുഴൽമന്ദം സ്വദേശികൾ-3 പേർ വീതം
പട്ടിത്തറ, ആനക്കര, മരുതറോഡ്, വടവന്നൂർ, അലനല്ലൂർ, കൊടുമ്പ്, വണ്ടാഴി, പറളി, കൊടുവായൂർ, ചിറ്റൂർ സ്വദേശികൾ – 2 പേർ വീതം
തച്ചനാട്ടുകര, മണ്ണൂർ, മലമ്പുഴ, ചെറുപ്പുളശ്ശേരി, കപ്പൂർ, കാരാകുറുശ്ശി, കടമ്പഴിപ്പുറം, പെരിങ്ങോട്ടുകുറിശ്ശി, മങ്കര, പെരുമാട്ടി, പരുതൂർ, പെരുവമ്പ്, തച്ചമ്പാറ, മണ്ണാർക്കാട്, കുലുക്കല്ലൂർ, മാത്തൂർ, കിഴക്കഞ്ചേരി, പുതുനഗരം, വടകരപ്പതി, അയിലൂർ, മുണ്ടൂർ, എലവഞ്ചേരി, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ, വെള്ളിനേഴി, ഷൊർണൂർ, ശ്രീകൃഷ്ണപുരം, പൊൽപ്പുള്ളി സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7665 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം വയനാട്, ആലപ്പുഴ ജില്ലകളിലും, 5 പേർ കണ്ണൂർ, 21 പേർ തൃശ്ശൂർ, 24 പേർ കോഴിക്കോട്, 38 പേർ എറണാകുളം, 63 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.