ജില്ലയില്‍ ഒക്‌ടോബര്‍ 27 ന്‌  329 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 534 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരത്തും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ശാസ്താംകോട്ട, കുളത്തൂപ്പുഴ, പെരിനാട് ഭാഗങ്ങളിലുമാണ് കോവിഡ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം മൂലം 326 പേരും ഉറവിടം വ്യക്തമല്ലാത്ത ഒരാളും രണ്‍ണ്ട് ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു.
കൊല്ലം കോര്‍പ്പറേഷനില്‍ 89 പേരാണ് കോവിഡ് രോഗം ബാധിച്ചത്.നീണ്ടകര സ്വദേശി രാമചന്ദ്രന്‍(84), നീണ്ടകര സ്വദേശിനി വത്സല(70), പുന്തലത്താഴം സ്വദേശി ഹരിദാസ്(75) എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.