കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ മാസത്തില്‍ നടത്താന്‍ പോകുന്ന മെഗാ ജോബ് ഫെയറിലേക്കുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചിരിക്കുന്നു. സ്വകാര്യ മേഖലകളില്‍ നിന്നുള്ള നൂറോളം കമ്പനികളാണ് തൊഴില്‍മേളയില്‍ പങ്കെടുക്കുന്നത്. 18 നും 35 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് കോട്ടയം കളക്ട്രേറ്റിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2563451, 9745734942.
