അന്താരാഷ്ട്ര ക്ഷയരോഗ-സോഷ്യല്‍വര്‍ക്ക് ദിനാചരണത്തിന്റെ ഭാഗമായുളള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ജോസ് കെ മാണി എം പി നിര്‍വ്വഹിച്ചു. ജനകീയ ആരോഗ്യപ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രോഗ നിര്‍മ്മാര്‍ജ്ജനം സാധ്യമാകൂ എന്നും നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗങ്ങള്‍ തിരിച്ചു വരുന്ന സാഹചര്യത്തില്‍ മള്‍ട്ടി ട്രാക്ക് റെസിസ്റ്റന്‍സ് നമുക്ക് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു.
പരിപാടിയുടെ ഭാഗമായി നടന്ന ബോധവത്ക്കരണ റാലി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീഖ് ഫ്ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ഗവ. കോളേജ് നേഴ്സിങ്ങിന്റെ നേതൃത്വത്തില്‍ കലാരൂപങ്ങള്‍ അകമ്പടിയായി. വിവിധ സോഷ്യല്‍വര്‍ക്ക് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ ഫ്ളാഷ് മോബ്, തെരുവു നാടകം എന്നിവയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഓട്ടംതുളളലും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജില്ലാ ടിബി ഓഫീസര്‍ ഡോ. ട്വിങ്കിള്‍ പ്രഭാകരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, ഡോ. സുശീല്‍ സാമുവല്‍, ഡോ. ഐപ്പ് വര്‍ഗീസ്, ബിനോയ് കട്ടയില്‍ ജോര്‍ജ്, ജെയ്സണ്‍ ഫിലിപ്പ് ആലപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിവിധ കോളേജുകളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സെമിനാറും നടന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, നാഗമ്പടം, തിരുനക്കര ബസ്സ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ നേതൃത്വത്തില്‍ ഫ്ളാഷ് മോബ്, തെരുവു നാടകം എന്നിവയും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും ജില്ലാ ടിബി സെന്ററും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.