സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിനായി നോഡല്‍ ഏജന്‍സിയായി തെരഞ്ഞെടുത്ത ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് മാര്‍ക്കറ്റിംഗ് ശൃംഖല ആരംഭിക്കുകയാണ്. മാര്‍ക്കറ്റിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11ന് ചെറുതോണിയില്‍ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. വൈദ്യുതവകുപ്പ് മന്ത്രി എം.എംമണി അധ്യക്ഷത വഹിക്കും.
അഡ്വ ഡീന്‍ കുര്യാക്കോസ്എം.പി മുഖ്യപ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന് എം.എല്‍.എ, ജില്ലാ കളക്ടര്എച്ച്. ദിനേശന്, ഇടുക്കിബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജിമുക്കാട്ട്, കട്ടപ്പന നഗരസഭ ചെയര്മാന് ജോയി വെട്ടിക്കുഴി, പഞ്ചായത്ത് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. ജൈവഗ്രാം സൊസൈറ്റി പ്രസിഡന്റ് സി.വി വര്‍ഗീസ് സ്വാഗതവും ബോര്‍ഡ് മെമ്പര്‍ എംവി ബേബി നന്ദിയും പറയും. പ്ലാനിംഗ ഓഫീസര്‍ ഡോ.സാബു വര്‍ഗീസ്, പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ സുലോചന വി. ടി, ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) എച്ച്. അന്‍സാരി, അസിസ്റ്റന്റ് രജിസ്റ്റര്‍(പ്ലാനിങ്) സിസി മോഹനന് തുടങ്ങിയവര്‍ പങ്കെടുക്കും.
