കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിലേക്ക് 2020-21 അധ്യയന വർഷത്തിൽ നടത്തുന്ന പഞ്ചവത്സര എൽ.എൽ.ബി, ത്രിവത്സര എൽ.എൽ.ബി കോഴ്‌സിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ, കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിന് വിധേയമായി 28ന് രാവിലെ 11ന് നടക്കും. എല്ലാ അസ്സൽ രേഖകളും സ്‌പോട്ട് അഡ്മിഷൻ സമയത്ത് ഹാജരാക്കണം. റാങ്ക് ലസ്റ്റിൽ ഉൾപ്പെട്ടവർ മാത്രം സ്‌പോട്ട് അഡ്മിഷന് ഹാജരായാൽ മതി. ഫോൺ: 0495-2730680.
