പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ മലയോര മേഖലകളിൽ വന്യജീവി ആക്രമണം നേരിടുന്ന ഒളകര, മണിയൻ കിണർ പ്രദേശങ്ങളിൽ പീച്ചി-വാഴാനി വന്യജീവി സങ്കേതത്തിന്റെ സഹായത്തോടെ സൗരോർജ്ജ വേലിയും സൗരോർജ്ജ സ്ട്രീറ്റ് ലൈറ്റും സ്ഥാപിച്ചു. ഇതിൻ്റെ ഉദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിത കെവി അധ്യക്ഷത വഹിച്ചു.

മണിയൻ കിണർ ആദിവാസി കോളനിക്ക് ചുറ്റും സൗരോർജ്ജ വേലി സ്ഥാപിക്കാൻ അഞ്ച് ലക്ഷം രൂപയും ജാതിക്കതോപ്പ് -അമ്മാമച്ചാൽ സൗരോർജ്ജ വേലിക്ക് 5 ലക്ഷം രൂപയുമാണ് വനം വകുപ്പിൻ്റെ ഫണ്ടിൽ നിന്നും ചെലവഴിച്ചത്. ഇതോടൊപ്പം വന്യമൃഗശല്യം രൂക്ഷമായ പെരുംതുമ്പ, അടുക്കളപ്പാറ, ആനവാരി ഭാഗങ്ങളിൽ
ഒരു ലക്ഷം രൂപ ചെലവഴിച്ച് നാല് സൗരോർജ്ജ സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചു.

ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ വി ചന്ദ്രൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബൂബക്കർ, പീച്ചി വൈൽഡ് ലൈഫ് വാർഡൻ രാജേഷ്
തുടങ്ങിയവർ പങ്കെടുത്തു.