കടല്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മറൈന്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്തും. ആദ്യ ഘട്ടമെന്ന നിലയില്‍ മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി
ബന്ധപ്പെട്ട് നിര്‍മ്മിക്കാനാണ് ധാരണയായത്. ഒരു മറൈന്‍ ആംബുലന്‍സിന് 6.08 കോടി രൂപയാണ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ് നിര്‍മ്മാണച്ചെലവ് നിശ്ചിച്ചിട്ടുള്ളത്. മൂന്നെണ്ണത്തിന് 18.24 കോടി രൂപ ചെലവ് വരും. ഒരു ആംബുലന്‍സിന്റെ വിലയായ 6.08 കോടി രൂപ ബി.പി.സി.എല്‍.യും ഒരെണ്ണെത്തിന്റെ പകുതി വിലയായ 3.04 കോടി രൂപ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും അവരവരുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും അനുവദിക്കും. ബക്കി തുക മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്നും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ചെലവഴിക്കും. അതില്‍ ബി.പി.സി.എല്‍. സ്‌പോണ്‍സര്‍ ചെയ്യുന്ന ആംബുലന്‍സുമായി ബന്ധപ്പെട്ട ധാരണാപത്രം ചീഫ് സെക്രട്ടറി പോള്‍ ആന്റണി, ഫിഷറീസ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലതി എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫിഷറീസ് ഡയറക്ടര്‍ വെങ്കടേസപതി എസ്., കൊച്ചിന്‍ റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രസാദ്.കെ, പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പ് വച്ചു. ഒരു വര്‍ഷത്തിനകം ആംബബുലന്‍സുകള്‍ നിര്‍മ്മിച്ച് ഫിഷറീസ് വകുപ്പിന് കൈമാറുന്നതിനായ് കൊച്ചിന്‍ ഷിപ്പിയാര്‍ഡ്മായി ഉടന്‍ ധാരണാപത്രം ഒപ്പിടും.
