എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത് 21-ാം വാർഡിൽ 2 റോഡുകൾ ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒലിപ്പാറ – കോളനി റോഡിൻ്റെയും,പുതുപ്പാലം – മുണ്ടയ്ക്കപ്പടി റോഡിൻ്റെ ആദ്യഘട്ടം നിർമ്മാണം പൂർത്തീകരിച്ചതിൻ്റെയും ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് രഞ്ജിനി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ കെ എം പരീത്, പഞ്ചായത്ത് മെമ്പർമാരായ സഹീർ കോട്ടപ്പറമ്പിൽ,ആസിയ അലിയാർ എന്നിവർ പങ്കെടുത്തു.