മലക്കപ്പാറ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്‌തീൻ, ബെന്നി ബെഹനാൻ എം പി, ബി ഡി ദേവസ്സി എം എൽ എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷേക്ക് ദർവേഷ് സാഹിബ്, ഉത്തര മേഖല ഐ ജി അശോക് യാദവ്, തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് തുടങ്ങിയവർ പങ്കെടുക്കും.
