ഇടുക്കി ജില്ലാ ആസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷൻ്റെ ഉദ്ഘാടനം നവംബർ 1ന്  രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.

വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കും.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യ പ്രഭാഷണം നടത്തും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ജില്ലാ പോലീസ് മേധാവി കറുപ്പസ്വാമി ആർ സ്വാഗതം പറയും.

എ ഡി ജി പി ( ലോ & ഓർഡർ)
ഡോ. ഷെയ്ഖ് ദർവേഷ് സാഹേബ്, ദക്ഷിണമേഖലാ ഐ ജി ഹർഷിത അട്ടല്ലൂരി, എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യാ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെലിൻ വി എം, ഗ്രാമപഞ്ചായത്ത് അംഗം അമ്മിണി ജോസ്,
ഇടുക്കി അഡീഷണൽ എസ് പി സുരേഷ് കുമാർ .എസ്, മൂന്നാർ എ എസ് പി സ്വപ്നിൽ മധുകർ മഹാജൻ, ക്രൈംബ്രാഞ്ച്
ഡിവൈഎസ്പി ടി.എ ആൻറണി, റ്റി. പി രാജൻ, മനോജ് കുമാർ ഇ. ജി , ജോസഫ് കുര്യൻ, കെ. പ്രേംകുമാർ തുടങ്ങിയവർ സംസാരിക്കും.