കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഏകീകൃത മാറ്റമാണ് ഉണ്ടായതെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. പരവൂര്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ആയിരവല്ലി സ്‌കൂള്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കായി(യു ഐ ടി) നിര്‍മിക്കുന്ന പുതിയ  കെട്ടിടത്തിന്റെ  താഴത്തെ നിലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഉന്നതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും രാജ്യത്തിനാകെ മാതൃകയാവുന്ന തരത്തില്‍ മികവിലേക്ക് ഉയര്‍ന്നിരിക്കുന്നു. അക്കാദമിക നിലവാരം, മൂല്യനിര്‍ണയം, കാലതാമസം കൂടാതെയുള്ള ഫലപ്രഖ്യാപനം തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗം ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും  പ്രവര്‍ത്തന മികവാണ് വികസനനേട്ടങ്ങള്‍ക്ക് അടിസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
ജി എസ് ജയലാല്‍ എം എല്‍ എ യോഗത്തില്‍ അധ്യക്ഷനായി.