ജില്ലയില്‍  ഞായറാഴ്ച 838 പേര്‍ കോവിഡ് രോഗമുക്തരായി. 711 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ ഇരവിപുരം, കച്ചേരി ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, കൊട്ടാരക്കര, പരവൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൊടിയൂര്‍, മൈനാഗപ്പള്ളി, വെളിനല്ലൂര്‍, പെരിനാട്, തൃക്കോവില്‍വട്ടം, ചിറക്കര, തഴവ, നെടുവത്തൂര്‍, നീണ്ടകര, തേവലക്കര, അഞ്ചല്‍, കരീപ്ര, വെളിയം, വിളക്കുടി, കുന്നത്തൂര്‍, ശാസ്താംകോട്ട, പട്ടാഴി, കൊറ്റങ്കര, കുലശേഖരപുരം പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നും ഇതരസംസ്ഥാനത്ത്  നിന്നും എത്തിയ ഒരാള്‍ വീതവും സമ്പര്‍ക്കം മൂലം 702 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും  രോഗം സ്ഥിരീകരിച്ചു. പോളയത്തോട് സ്വദേശി മുഹമ്മദ് ബഷീര്‍(72), ചവറ സ്വദേശി യേശുദാസന്‍(74), പരവൂര്‍ സ്വദേശി ഭാസ്‌കരന്‍പിള്ള(83), കൊല്ലം സ്വദേശി രവീന്ദ്രന്‍(63), കൊല്ലം സ്വദേശി ജെറാവസ്(65)  എന്നിവരുടെ  മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.