കുണ്ടറ മണ്ഡലത്തിലെ പെരിനാട് പഞ്ചായത്തിലെ മാമൂട് ചുഴുവന്‍ ചിറ മുതല്‍ ഇടവട്ടം എല്‍ പി എസ് വരെയുള്ള റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. 129 ലക്ഷം രൂപ ചെലവിട്ട് തീരദേശ വികസന കോര്‍പ്പറേഷനാണ് റോഡ് പുനര്‍ നിര്‍മ്മിക്കുന്നത്. മാമൂട് മുതല്‍ ഇടവട്ടം എല്‍ പി എസ് വരെയുള്ള 480 മീറ്റര്‍ മീറ്റര്‍ കോണ്‍ക്രീറ്റ് റോഡ് 180, 140 മീറ്റര്‍ വീതം നീളമുള്ള ബൈ റോഡുകള്‍, 310 മീറ്റര്‍ നീളത്തിലുള്ള ഓട, സംരക്ഷിത ഭിത്തി എന്നിവയാണ് നിര്‍മ്മിക്കുക, ചുഴുവന്‍ ചിറയില്‍ നടന്ന ചടങ്ങില്‍ പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു ഗ്രാമ-ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികള്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.
