കൊല്ലം :വെള്ളിമണ്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന പ്രാദേശിക പച്ചക്കറി വിപണിയായ കോപ് മാര്‍ട്ടിന്റെ ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. വെള്ളിമണ്‍ സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍ അനില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ ഹെന്‍ട്രി,  ജില്ലാ പഞ്ചായത്ത് അംഗം ഡോ കെ രാജശേഖരന്‍, പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ശ്രീകുമാരി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ വി വിനോദ്, പെരിനാട് കൃഷി ഓഫീസര്‍ ആര്യ ലക്ഷ്മി, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എ വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.