ആലപ്പുഴ : കരുതാം ആലപ്പുഴയുടെ ഭാഗമായി കേരളപ്പിറവി ദിനത്തിൽ ജില്ലാഭരണകൂടം നടത്തുന്ന രംഗോലി ക്യാമ്പയിനു തുടക്കമായി. രാവിലെ സിവിൽ സ്റ്റേഷൻ മുറ്റത്ത് ജില്ലാ കളക്ടർ എ അലക്സാണ്ടറിന്റെ നേതൃത്വത്തിൽ രംഗോലി ഒരുക്കിയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. പരിപാടിയുടെ ഭാഗമായി ഓട്ടോ തൊഴിലാളിക്ക് സാനിറ്റൈസറും മാസ്കും കളക്ടർ വിതരണം ചെയ്തു.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണം എന്നുള്ള സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നുള്ളതാണ് രംഗോലി ക്യാമ്പയിന്റെ ലക്ഷ്യമെന്ന് കളക്ടർ പറഞ്ഞു. എല്ലാവരും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
പരിപാടിയുടെ ഭാഗമായി റവന്യൂ ജീവനക്കാരുടെ നേതൃത്വത്തിൽ ഗാനാലാപനവും നടന്നു.
ഡെപ്യൂട്ടി കളക്ടർ സന്തോഷ് കുമാർ ഡോക്ടർമാരായ നിതീഷ്, ഗോപകുമാർ, ജിതിൻ, മാസ്സ് മീഡിയ ഓഫീസർ സുജ, പ്രീത പ്രതാപൻ, ഡി എം സി സൂപ്രണ്ട് ബി പ്രതീപ്, തുടങ്ങിയവർ പങ്കെടുത്തു.
രംഗോലി കാമ്പയിനിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം.
കരുതാം ആലപ്പുഴയുടെ ലോഗോ പേപ്പറിലോ മുറ്റത്തൊ വരച്ചു ക്യാമ്പയിൻ പങ്കാളികളാകാം .ചിത്രങ്ങളും കുറിപ്പുകളും ‘കരുതാം ആലപ്പുഴയെ, ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്യുകയോ അവരവരുടെ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ശേഷം
karuthamalappuzhaye@gmail.com
എന്ന മെയിൽ ഐഡിയിലേക്ക് ലിങ്ക് അയച്ചു നൽകുകയൊ ചെയ്യാം .