സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിധവകളുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്നതിന് ‘പടവുകള്‍’ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നതിന് ജില്ലാ വനിതാശിശുവികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. മെരിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ മൂന്നു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബത്തിലെ കുട്ടികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും അതത് പ്രദേശത്തെ അങ്കണവാടി/ശിശുവികസന പദ്ധതി ഓഫീസുകളുമായി ബന്ധപ്പെടണമെന്ന് ജില്ലാ വനിതാശിശുവികസന ഓഫീസര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ 20.
