കൊല്ലം : തിങ്കളാഴ്ച 553 പേര്‍ രോഗമുക്തി നേടി, 350 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കിളികൊല്ലൂരും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ തെക്കുംഭാഗം, വെട്ടിക്കവല, അഞ്ചല്‍, തൃക്കോവില്‍വട്ടം, ഓച്ചിറ, നീണ്ടകര എന്നിവിടങ്ങളിലുമാണ് രോഗബാധിതല്‍ കൂടുതലുള്ളത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 339 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ആറു പേര്‍ക്കും മൂന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 78 പേര്‍ രോഗബാധിതരായി. കൊല്ലം കൂവക്കാട് സ്വദേശി അപ്പു(73), പുത്തന്‍കുളങ്ങര സ്വദേശി സുന്ദരേശന്‍(65), പെരുമ്പുഴ സ്വദേശി സോമന്‍(81), കൊല്ലം സ്വദേശിനി അഞ്ജന അജയന്‍(21) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
