പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ജില്ലയിലെ ഗ്രന്ഥശാലകളില്‍ റിപ്പബ്ലിക് സദസ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് ജില്ലാ എന്‍.ജി.ഒ യൂണിയന് ഹാളില്‍ നടന്ന പരിപാടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സി.പി ചിത്രഭാനു അധ്യക്ഷത വഹിച്ചു. കെ.എന്‍ സുകുമാരന്‍, സി. വിജയന്, എന്‍.എസ് ബ്രിജേഷ്, കെ.എസ് ലക്ഷ്മണന് എന്നിവര്‍ ക്ലാസ് അവതരിപ്പിച്ചു. ഗ്രന്ഥശാലകളില്‍ ജനുവരി 26 മുതല്‍ ഫെബ്രുവരി അഞ്ച് വരി റിപ്പബ്ലിക് സദസുകള്‍ സംഘടിപ്പിക്കും.
