കുണ്ടറ ഗ്രാമപഞ്ചായത്തിലെ തെറ്റിക്കുന്ന് വാര്‍ഡില്‍ നിര്‍മിച്ച സാക്ഷരത തുടര്‍വിദ്യാഭ്യാസ കേന്ദ്രവും കേന്ദ്രത്തിലേക്കുള്ള റോഡും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മന്ത്രി തന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് തുടര്‍ വിദ്യാകേന്ദ്രത്തിന് 45 ലക്ഷം രൂപയും കോര്‍പ്പസ് ഫണ്ട് ആയി റോഡിന് 25 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സാക്ഷരതാ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബുരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജൂലിയറ്റ് നെല്‍സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീല, സാക്ഷരത ജില്ലാ കോഡിനേറ്റര്‍ പ്രദീപ്കുമാര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
