ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പരിസര ശുചിത്വം, രോഗപ്രതിരോധം, കുത്തിവെയ്പ്പുകളും ആശങ്കകളും എന്ന വിഷയത്തിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. കുമരകം ഗവ.യു.പി സ്‌കൂളിൽ നടന്ന ആരോഗ്യ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി സലിമോൻ ഉദ്ഘാടനം ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആർഎംഒ ഡോ. ആർ. രഞ്ജൻ ക്ലാസ്സെടുത്തു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ സാബു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശാന്തപ്പൻ, ജയ്മോൻ മറുതാച്ചിക്കൽ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്ൺ ബിനു എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്.