ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ആറാട്ട്, അമ്പലപ്പുഴ കൊടിയേറ്റ് എന്നിവ സര്‍ക്കാര്‍ കലണ്ടറില്‍ ഏപ്രില്‍ ഒന്നിനു പകരം ഏപ്രില്‍ രണ്ടിന് എന്നു തെറ്റായി രേഖപ്പെടുത്തിയത് തിരുത്തല്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. ആറാട്ട് പ്രമാണിച്ച് രണ്ടിന് വൈകിട്ട് മൂന്നു മുതല്‍ തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധിയും റദ്ദാക്കി. രണ്ടിന് ഓഫീസുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കും.
