കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ വീഡിയോ സ്ട്രിങ്ങര്‍ തസ്തികയിലേക്ക് യോഗ്യതയുള്ള വീഡിയോ ഗ്രാഫര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ദൃശ്യമാധ്യമരംഗത്ത് വാര്‍ത്താവിഭാഗത്തില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രിഡിഗ്രീ/പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണ. ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തമായി ഫുള്‍ എച്ച്ഡി പ്രൊഫഷണല്‍ ക്യാമറ, വിഷ്വല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം, സ്വന്തമായി ഏതെങ്കിലും പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ്, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വ്വറില്‍ അയക്കാനുള്ള സംവിധാനം, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തം നിലക്ക് വാഹനം ക്രമീകരിച്ച് കവറേജ് നടത്തണം. എഡിറ്റ് സ്യൂട്ട്, കാലാനുസൃതമായ മറ്റ് ഇലക്ട്രോണിക്ക് ന്യൂസ് ഗാതറിങ്ങ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ക്ക് മുന്‍ഗണന. പരിപാടി നടന്ന് അരമണിക്കൂറിനുള്ളില്‍ വാട്സാപ്പില്‍ വീഡിയോ ലഭ്യമാക്കണം. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിരതാമസമുള്ള വ്യക്തിയാകണം. ക്രമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെട്ടവരോ ആകരുത്.
അപേക്ഷാ ഫോറം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും www.prd.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20ന് വൈകിട്ട് അഞ്ച് മണി. ഷോര്‍ട്ട് ലിസ്റ്റിലുള്ള അപേക്ഷകരെക്കൊണ്ട് ടെസ്റ്റ് കവറേജ് നടത്തും. ക്യാമറ, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യം തുടങ്ങിയവയുടെ പരിശോധന, അഭിമുഖം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 0497 2700231.
