ജില്ലയില്‍ ചൊവ്വാഴ്ച 721 പേര്‍ കോവിഡ് രോഗമുക്തരായി, 583 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ ഏഴു പേര്‍ക്കും സമ്പര്‍ക്കം മൂലം 574 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കോര്‍പ്പറേഷന്‍ പരിധിയില്‍ 121 പേര്‍ക്കാണ് രോഗബാധ. കാവനാട്-21, ശക്തികുളങ്ങര-12, മങ്ങാട്-7, കിളികൊല്ലൂര്‍, പള്ളിത്തോട്ടം, രാമന്‍കുളങ്ങര ഭാഗങ്ങളില്‍ ആറു വീതവും ഇരവിപുരം, തങ്കശ്ശേരി എന്നിവിടങ്ങളില്‍ അഞ്ചു വീതവും അയത്തില്‍, ആശ്രാമം, വടക്കേവിള പ്രദേശങ്ങളില്‍ നാലു വീതവും കല്ലുംതാഴം, താമരക്കുളം, തിരുമുല്ലാവാരം, മതിലില്‍, മുണ്ടയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-21, പുനലൂര്‍-19, പരവൂര്‍-9, കൊട്ടാരക്കര-8 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.പുല്ലിച്ചിറ സ്വദേശി രാഘവന്‍പിള്ള(85) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
