1375 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ ചൊവ്വാഴ്ച 431 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 221 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 201 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 7 പേർ, രണ്ട് ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 1375 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് സ്വദേശികൾ – 52 പേർ
കരിമ്പ സ്വദേശികൾ – 26 പേർ
ഷൊർണൂർ സ്വദേശികൾ- 16 പേർ
കടമ്പഴിപ്പുറം സ്വദേശികൾ- 15 പേർ
പുതുശ്ശേരി സ്വദേശികൾ- 13പേർ
ചളവറ, കോങ്ങാട് സ്വദേശികൾ- 12 പേർ
മണ്ണാർക്കാട്, കൊപ്പം സ്വദേശികൾ- 11 പേർ
ലക്കിടി-പേരൂർ, ഒറ്റപ്പാലം സ്വദേശികൾ- 10 പേർ
കൊടുമ്പ് സ്വദേശികൾ – 9 പേർ
കൊടുവായൂർ, നെന്മാറ, പുതുനഗരം സ്വദേശികൾ – 8 പേർ
ചിറ്റൂർ തത്തമംഗലം നഗരസഭ, എലവഞ്ചേരി, പട്ടിത്തറ, വിളയൂർ സ്വദേശികൾ-7 പേർ വീതം
ആലത്തൂർ, ചെർപ്പുളശ്ശേരി, പരുതൂർ, വല്ലപ്പുഴ സ്വദേശികൾ – 6 പേർ വീതം
അഗളി, അകത്തെതറ അലനല്ലൂർ, കണ്ണാടി, കാവശ്ശേരി, മലമ്പുഴ, ഓങ്ങല്ലൂർ, പുതുപ്പരിയാരം, പുതുക്കോട്, തെങ്കര, വടക്കഞ്ചേരി, വണ്ടാഴി, വാണിയംകുളം സ്വദേശികൾ – 5 പേർ വീതം
കാരാകുറുശ്ശി, കരിമ്പുഴ, പറളി സ്വദേശികൾ- 4 പേർ
അനങ്ങനടി,എരിമയൂർ, കാഞ്ഞിരപ്പുഴ, കൊല്ലങ്കോട്, കോട്ടോപ്പാടം, കുമരംപുത്തൂർ, മുതുതല, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്‌, തരൂർ, തച്ചനാട്ടുകര, തൃത്താല സ്വദേശികൾ – 3 പേർ വീതം
അമ്പലപ്പാറ, അയിലൂർ, ചാലിശ്ശേരി, കപ്പൂർ, കേരളശ്ശേരി, കിഴക്കഞ്ചേരി, കൊഴിഞ്ഞാമ്പാറ, കുഴൽമന്ദം, നാഗലശ്ശേരി, നെല്ലിയാമ്പതി, പട്ടാമ്പി, പിരായിരി, ഷോളയൂർ, തിരുമിറ്റക്കോട് സ്വദേശികൾ – 2 പേർ വീതം
എലപ്പുള്ളി, കോട്ടായി, കുലുക്കല്ലൂർ, കുത്തനൂർ, മങ്കര, മരുതറോഡ്, മുണ്ടൂർ, മുതലമട, നല്ലേപ്പിള്ളി, നെല്ലായ, പല്ലശ്ശന, പട്ടഞ്ചേരി, പൊൽപ്പുള്ളി, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തേങ്കുറിശ്ശി, തൃക്കടീരി സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6285 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 29 പേർ കോഴിക്കോട്, 37 പേർ വീതം എറണാകുളം, തൃശ്ശൂർ, 89 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.